Sunday, November 24, 2024

ചൈനയില്‍ പണമില്ല: മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ചികിത്സാസഹായങ്ങള്‍ വെട്ടിക്കുറിച്ചു

സീറോ കോവിഡ് നയത്തിനു പിന്നാലെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ചികിത്സാസഹായങ്ങള്‍ വെട്ടിക്കുറിച്ച് ചൈന. പണമില്ലാത്തതിനെ തുടര്‍ന്നാണ് ചികിത്സാസഹായങ്ങള്‍ വെട്ടിക്കുറച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ മാധ്യമമായ സിഎന്‍എന്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി വന്‍ തുകയാണ് ചൈന ചെലവാക്കിയത്. നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത്. ഇതേ തുടര്‍ന്നാണ് മുതിര്‍ന്ന പൗരന്മാരുടെ ചികിത്സാസഹായങ്ങള്‍ ചൈന വെട്ടിക്കുറച്ചത്. വിരമിക്കൽ പ്രായത്തിൽ മാറ്റം വരുത്താനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, പ്രതിമാസ ചികിത്സാ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് വയോജനങ്ങൾ ജനുവരി മുതൽ തെരുവില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. തീരുമാനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ നാല് പ്രധാന നഗരങ്ങളില്‍ ഇവര്‍ ഒത്തുകൂടുകയും ചെയ്തിരുന്നു.

Latest News