ഇന്ത്യ, സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇറാനില്‍ പോകാന്‍ ഇനി വിസ വേണ്ട. ഇതോടെ 33 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇറാനിലേക്ക് കടക്കാനാവും വിധമാണ് വിസയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. സൗദി അറേബ്യ, ഇന്ത്യ, റഷ്യ, യു.എ.ഇ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ലബനോന്‍ തുടങ്ങി 33 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇറാനിലേക്ക് പ്രവേശിക്കാന്‍ വിസയുടെ ആവശ്യമില്ലെന്ന് ഇറാനിയന്‍ പൈതൃക, ടൂറിസം മന്ത്രി ഇസ്സത്തുല്ലാഹ് ദര്‍ഗാമി അറിയിച്ചു.
രാജ്യത്തിന്റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കാന്‍ സര്‍ക്കാര്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനോദസഞ്ചാരം ലോകത്തിലെ എല്ലാ ജനങ്ങളുടെയും അവകാശമാണെന്നും മെഡിക്കല്‍ ടൂറിസത്തിന് പുറമേ ഇറാന്‍ പ്രകൃതിയാല്‍ ആകര്‍ഷകമായ രാജ്യങ്ങളിലൊന്നാണെന്നും ഈ സവിശേഷതകള്‍ ലോകത്തിന് ആസ്വദിക്കാന്‍ തങ്ങള്‍ അവസരം ഒരുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.