ഉത്തര്‍പ്രദേശില്‍ ഇന്ന് ‘നോ നോണ്‍ വെജ് ഡേ’. വിദ്യാഭ്യാസ വിചക്ഷണനായ സാധു ടി എല്‍ വസ്വാനിയുടെ ജന്മവാര്ഷികത്തിന്റെ ഭാഗമായിട്ടാണ് യുപിയില്‍ നോ നോണ്‍ വെജ് ഡേ ആചരിക്കുന്നത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ഇറച്ചിക്കടകളും അടച്ചിടാന്‍ യോഗി സര്‍ക്കാര്‍ നിര്‍ദേശം നല്കി.
അധ്യാപനത്തിനായി മാറ്റിവെച്ച സാധു ടി എല്‍ വസ്വാനിയോടുള്ള ആദരസൂചകമായി സ്ഥാപിച്ചതാണ് പൂനെയിലെ ദര്ശന് മ്യൂസിയം. സാധുവിന്റെ ജന്മദിനമായ നവംബര്‍ 25 രാജ്യാന്തര മാംസരഹിതദിനമായിട്ടാണ് ആചരിക്കുന്നത്. മിറാ മൂവ്മെന്റ് ഇന്‍ എഡ്യുക്കേഷന്‍, സെന്റ് മീരാസ് സ്കൂള്‍ എന്നിവ സ്ഥാപിക്കുകയും ചെയ്തു.
അതേസമയം ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഭക്ഷ്യ ഉല്പന്നങ്ങളുടെ ഉല്പാദനം, സംഭരണം, വിതരണം, വില്പന എന്നിവ യുപിയില്‍ നിരോധിച്ചിരുന്നു. ഗുണനിലവാരം സംബന്ധിച്ച് സംശമുണ്ടാക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഹലാല്‍ വസ്തുക്കള്‍ നിര്‍മിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വില്‍ക്കുന്നതിനും നിരോധനം ബാധകമാണ്. കയറ്റുമതിക്കുള്ളവയ്ക്ക് മാത്രം ഇളവുണ്ട്.