കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്ക് അകത്തോ ബസിന് പുറത്തോ പോസ്റ്ററുകള്‍ ഒട്ടിക്കരുതെന്ന നിര്‍ദേശവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. അംഗീകൃതവും അംഗീകാരമില്ലാത്തതുമായ യൂണിയനുകള്‍ക്ക് അവര്‍ക്ക് അനുവദനീയമായ സ്ഥലത്ത് മാത്രം പോസ്റ്റര്‍ ഒട്ടിക്കാമെന്നാണ് നിര്‍ദേശം.
പാലിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസില്‍ അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി. നിര്‍ദിഷ്ട സ്ഥലത്ത് മാത്രം പോസ്റ്ററുകള്‍ ഒട്ടിക്കുക. താന്‍ ഉള്‍പ്പെട്ട പോസ്റ്ററുകള്‍ ആണെങ്കില്‍ പോലും ഒട്ടിക്കുന്നതില്‍ നിന്നും യൂണിയനുകള്‍ പിന്മാറണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.