Monday, January 27, 2025

ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത കോവിഡ് പരിശോധന നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

അന്താരാഷ്ട്ര യാത്രക്കാര്‍ക്കുണ്ടായിരുന്ന നിര്‍ബന്ധിത കോവിഡ് പരിശോധന, എയര്‍ സുവിധ ഫോം അപ് ലോഡിങ് എന്നീ വ്യവസ്ഥകള്‍ ഒഴിവാക്കി കേന്ദ്രം. ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത്.

ചൈന, സിംഗപ്പൂര്‍, ഹോങ്കോങ്, കൊറിയ, തായ്‌ലന്‍ഡ്, ജപ്പാന്‍ എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്കാണ് പരിശോധന നിര്‍ത്തലാക്കിയത്. നേരത്തെ ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കിയിരുന്നു.

തിങ്കളാഴ്ച മുതല്‍ ഈ നിയന്ത്രണങ്ങള്‍ നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനം അനുസരിച്ച് ഇനി വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതില്ല.

 

Latest News