Monday, November 25, 2024

‘ദീര്‍ഘകാലമായി അടഞ്ഞു കിടക്കുന്ന വീടുകള്‍ക്ക് നികുതിയില്ല’; അയവ് വരുത്തി സര്‍ക്കാര്‍

നികുതി നിര്‍ദ്ദേശത്തില്‍ അയവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി അടഞ്ഞു കിടക്കുന്നതുമായ വീടുകള്‍ക്കും, ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്കും, പ്രവാസികള്‍ക്കും പ്രത്യേകമായി നികുതി നടപ്പിലാക്കാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു ധനമന്ത്രി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശമാണ് ബജറ്റില്‍ പറഞ്ഞിരുന്നത്. തദ്ദേശ വകുപ്പാണ് കെട്ടിട നികുതി സംബന്ധിച്ച കാര്യം നോക്കേണ്ടത്. തദ്ദേശ മന്ത്രിയുമായി വിഷയം സംസാരിച്ചിരുന്നു. നികുതി ഇപ്പോള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു.

ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്കും പുതുതായി നിര്‍മിച്ചതും ദീര്‍ഘകാലമായി അടഞ്ഞു കിടക്കുന്നതുമായ വീടുകള്‍ക്കും പ്രത്യേകമായി നികുതി ചുമത്തുന്നതിനുള്ള അനുയോജ്യമായ രീതി നടപ്പിലാക്കുമെന്നും ഇക്കാര്യത്തില്‍ സമഗ്രമായ പരിഷ്‌കരണം തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം.

 

Latest News