Wednesday, November 27, 2024

നോ ടു ഡ്രഗ്‌സ്: ക്യാമ്പെയിന് തുടക്കം

സംസ്ഥാനത്തെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങി. സംസ്ഥാന തല ഉത്ഘാടനം കേരള മുഖ്യമന്ത്രി പിണറയി വിജയന്‍ നിര്‍വഹിച്ചു.

കൈറ്റ് വിക്ട്‌ടേഴ്സ് ചാനല്‍ വഴി മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിന്റെ വിഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചത്.

‘മയക്കുമരുന്നിനു പിന്നിലുള്ള അന്താരാഷ്ട്ര മാഫിയകളെ നമ്മുടെ സംസ്ഥാനത്തു വേരുറപ്പിക്കുവാന്‍ ഇടമുണ്ടാകരുത്. അതിനെതിരെയുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഉത്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ഉറപ്പ് നല്‍കി.
സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയ തലങ്ങളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സമിതികള്‍ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നോ ടു ഡ്രഗ്‌സ് എന്നാണ് സംസ്ഥാനത്തെ ബോധവത്കരണ ക്യാമ്പയിന് നല്‍കിയിരിക്കുന്ന പേര്. മുഖ്യമന്ത്രി അധ്യക്ഷനും, തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി സഹധ്യക്ഷനുമായുള്ള സംസ്ഥാന തല സമിതിയാണ് ലഹരി വിരുദ്ധ ക്യാമ്പയിനു മേല്‍നോട്ടം വഹിക്കുക. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ആദ്യഘട്ട പ്രചരണം കേരള പിറവി ദിനമായ നവംബര്‍ ഒന്നുവരെയാണ്.

 

Latest News