Sunday, November 24, 2024

നോബല്‍ പുരസ്കാരജോതാവ് നര്‍ഗസ് മുഹമ്മദി നിരാഹാരസത്യഗ്രഹം ആരംഭിച്ചു

2023 -ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരജോതാവും ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നര്‍ഗസ് മുഹമ്മദി നിരാഹാരസത്യഗ്രഹം ആരംഭിച്ചതായി റിപ്പോര്‍ട്ട്. ടെഹ്റാനിലെ ജയിലാലാണ് നര്‍ഗസ് നിരാഹാരസത്യഗ്രഹം ആരംഭിച്ചത്. ജയിലില്‍ നര്‍ഗസുള്‍പ്പെടെയുള്ള തടവുകാര്‍ക്ക് വൈദ്യപരിചരണം പരിമിതപ്പെടുത്തിയതിലും രാജ്യത്തെ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന ഇസ്ലാമിക് ഭരണകൂടത്തിന്റെ തീരുമാനത്തിനുമെതിരെയാണ് സത്യഗ്രഹം.

രാജ്യവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് നര്‍ഗസിനെ ഇറാനിയൻ ഭരണകൂടം തടവിലാക്കിയത്. എന്നാല്‍ ജയിലില്‍ തനിക്കും സഹതടവുകാര്‍ക്കും വൈദ്യപരിചരണം ഉള്‍പ്പടെയുളള അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കാന്‍ ഭരണകൂടം വീഴ്ചവരുത്തുന്നതായി നര്‍ഗസ് ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിരാഹാരസത്യഗ്രഹം ആരംഭിക്കാന്‍ നര്‍ഗസ് തീരുമാനിച്ചതെന്നാണ് വിവരം. നര്‍ഗസിന്റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്. നര്‍ഗസിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയുണ്ടെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.

Latest News