ഈ വര്‍ഷത്തെ ഭൗതിക ശാസ്ത്ര നോബല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിന് തുടക്കമിടുകയും ഈ മേഖലയിലെ വിവിധ കണ്ടെത്തലുകള്‍ നടത്തുകയും ചെയ്ത ശാത്രജ്ഞമാരായ അലെയ്ന്‍ ആസ്പെക്ട് ,ജോണ്‍ ക്ലോസെര്‍, ആന്റണ്‍ സെലിംഗര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ പങ്കിട്ടെടുത്തു.
രണ്ട് കണികകള്‍ വേര്‍പിരിയുമ്പോഴും ഒരൊറ്റ യൂണിറ്റ് പോലെ പെരുമാറുന്ന എന്‍ടാങ്ക്ഡ് ക്വാണ്ടം സ്റ്റേറ്റുകള്‍ ഉപയോഗിച്ച് ഇവര്‍ നടത്തിയ പരീക്ഷണം ക്വാണ്ടം വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതികവിദ്യയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നത് ഭൂമിയുടെ ഉപരിതലത്തില്‍ താപനില വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് കണ്ടെത്തിയ സ്യൂകുറോ മനാബെ, ക്ലോസ് ഹാസല്‍മാന്‍, ജോര്‍ജിയോ പാരിസി എന്നിവരായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഭൗതിക ശാസ്ത്ര പുരസ്‌കാരത്തിനു അര്‍ഹരായത്.