എറണാകുളത്ത് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട്ടെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കടുത്ത ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്കൂളിലെ എതാനും ചില വിദ്യാര്‍ത്ഥികള്‍ വയറിളക്കം, ഛർദ്ദി തുടങ്ങിയ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സ്കൂള്‍ മൂന്നു ദിവസത്തേക്ക് അടച്ചു. തത്ക്കാലം ഓൺലൈനായി ക്ലാസുകള്‍ നടത്തുമെന്ന് സ്കൂള്‍ മാനേജ്മെന്‍റ് അറിയിച്ചു.
അതേസമയം കൂടുതല്‍ കുട്ടികളിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ നിരീക്ഷണം തുടരുകയാണ്. നിലവില്‍, മൂന്നു വിദ്യാര്‍ത്ഥികള്‍ രോഗബാധയെ തുര്‍ന്ന് ചികിത്സയിലാണ്. ചില രക്ഷിതാക്കളിലും രോഗം സ്ഥിരീകരിച്ചതായിട്ടാണ് അനൗദ്യോഗിക വിവരം.