Tuesday, November 26, 2024

ബാലിസ്‌റ്റിക് മിസൈൽ വിക്ഷേപിച്ച് ഉത്തരകൊറിയ; ജാഗ്രതയോടെ ജപ്പാൻ

ബാലിസ്‌റ്റിക് മിസൈൽ വിക്ഷേപണം വീണ്ടും തുടർന്ന് ഉത്തരകൊറിയ. കഴിഞ്ഞ ദിവസം ഉത്തരകൊറിയ കടലിലേക്ക് ബാലിസ്‌റ്റിക് മിസൈൽ വിക്ഷേപിച്ചതായുള്ള വിവരം ആദ്യം കൈമാറിയത് ദക്ഷിണ കൊറിയ ആണ്. ഇതിന് പിന്നാലെ ജപ്പാൻ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനൊപ്പം സോവിയറ്റ് കാലത്തെ SA-5 ഉപരിതല-ആകാശ മിസൈലിന്റെ ഭാഗമായുള്ള അവശിഷ്‌ടങ്ങൾ കടലിൽ നിന്നും ലഭിച്ചതായി ദക്ഷിണ കൊറിയ അറിയിച്ചു.

“കൂടുതൽ ശേഖരിക്കാൻ പരമാവധി ശ്രമം സമർപ്പിക്കാനും വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പൊതുജനങ്ങൾക്ക് വേഗത്തിലും മതിയായ വിവരങ്ങൾ നൽകുന്നതിനും പരമാവധി പരിശ്രമം സമർപ്പിക്കുക. വിമാനം, കപ്പലുകൾ, മറ്റ് ആസ്‌തികൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കുക. മുൻകരുതലിനായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുക, ആകസ്‌മികതകൾക്കുള്ള സന്നദ്ധത ഉൾപ്പെടെ മുൻകരുതൽ സ്വീകരിക്കുക” ഉത്തര കൊറിയയുടെ നടപടിയെ തുടർന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫ്യുമോ കിഷിദോ വ്യക്തമാക്കി.

ജപ്പാന്റെ കോസ്‌റ്റ് ഗാർഡ് പറയുന്നതനുസരിച്ച്, വിക്ഷേപണം റിപ്പോർട്ട് ചെയ്‌ത്‌ മിനിറ്റുകൾക്ക് ശേഷം ബാലിസ്‌റ്റിക് മിസൈൽ കടലിൽ പതിച്ചു. മിസൈൽ 50 കിലോമീറ്റർ വരെ ഉയരത്തിൽ പറന്നു. 250 കിലോമീറ്റർ ദൂരപരിധി പിന്നിട്ടതായി ജപ്പാൻ പ്രതിരോധ മന്ത്രി യാസുകാസു ഹമാദ മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തി.

Latest News