Wednesday, May 14, 2025

ദക്ഷിണ കൊറിയ ലക്ഷ്യമാക്കി കൂടുതല്‍ മാലിന്യങ്ങള്‍ പറത്തിവിട്ട് ഉത്തരകൊറിയ

ദക്ഷിണ കൊറിയയിലെ പൊതുയിടങ്ങളില്‍ കൂടുതല്‍ മാലിന്യങ്ങള്‍ പറത്തിവിട്ട് ഉത്തരകൊറിയ. കഴിഞ്ഞ രണ്ട് ദിവസമായി ഉത്തര കൊറിയ ബലൂണുകള്‍ക്കൊപ്പം ദക്ഷിണ കൊറിയയിലേക്ക് മാലിന്യം തള്ളുകയാണ്. തെക്കന്‍ പ്യോഗ്യാങ് വിരുദ്ധ വികാരം പ്രകടിപ്പിച്ചതിനുള്ള പ്രതികരണമായിട്ടാണ് ഉത്തര കൊറിയ മാലിന്യവുമായുള്ള വെള്ള ബലൂണുകള്‍ പറത്തുന്നത്.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ കൊറിയ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ദക്ഷിണ കൊറിയ ഉച്ചഭാഷിണി സംപ്രേക്ഷണം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഉത്തര കൊറിയ ബലൂണുകള്‍ പറത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.

 

Latest News