ആണവായുധങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കാനൊരുങ്ങി ഉത്തരകൊറിയ. കൂടുതല്‍ കരുത്തുള്ള ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുഎസ് നേവിയുടെ വിമാനവാഹിനിക്കപ്പല്‍ ദക്ഷിണ കൊറിയയില്‍ എത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ തീരുമാനം.
എവിടെയും എപ്പോഴും ആണവാക്രമണം നടത്താന്‍ ഉത്തര കൊറിയ തയ്യാറായിരിക്കണമെന്ന് കിം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൃത്യമായ പദ്ധതി തയ്യാറാക്കി ആണവായുധങ്ങളുടെ ശേഖരം വര്‍ധിപ്പിക്കണം. കൂടുതല്‍ കരുത്തുറ്റ ആയുധങ്ങള്‍ നിര്‍മിക്കണം. അങ്ങനെയെങ്കില്‍ നമ്മെ ശത്രുക്കള്‍ ഭയക്കും. നമ്മുടെ നാടിനെയും നാട്ടുകാരെയും അതിന്റെ പരമാധികാരത്തെയും ചോദ്യം ചെയ്യാതിരിക്കാന്‍ അവര്‍ ഭയക്കുമെന്നും കിം പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.