Monday, November 25, 2024

റഷ്യ യുക്രൈനെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ഉത്തരകൊറിയൻ മിസൈലുകൾ നിർമ്മിച്ചിരിക്കുന്നത് പാശ്ചാത്യ ഘടകങ്ങൾ ഉപയോഗിച്ച്

യുക്രൈനെ ആക്രമിക്കാൻ റഷ്യ ഉപയോഗിച്ച ബാലിസ്റ്റിക് മിസൈലുകളിൽ മൂന്നിലൊന്നും ഉത്തരകൊറിയൻ ആയുധങ്ങളാണെന്നും അവ നിർമ്മിച്ചിരിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ നിർമ്മിച്ച സർക്യൂട്ടറികൾ ഉപയോഗിച്ചാണെന്നും വെളിപ്പെടുത്തി യുക്രേനിയൻ സൈനിക ഉദ്യോഗസ്ഥർ.

ഈ വർഷം റഷ്യ യുക്രൈന് നേരെ 60 ഉത്തര കൊറിയൻ KN-23 മിസൈലുകൾ ഉപയോഗിച്ചതായി യുക്രേനിയൻ പ്രതിരോധ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. 2024-ൽ ഇതുവരെ തൊടുത്തുവിട്ട 194 ബാലിസ്റ്റിക് മിസൈലുകളിൽ മൂന്നിലൊന്നാണ് ഇത്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ വർദ്ധനവുണ്ടായത്.

ക്രൂയിസ് മിസൈലുകളെക്കാൾ കൂടുതൽ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ യുക്രൈനെ ആക്രമിക്കാൻ ഉപയോഗിക്കുന്നത്. റഷ്യയുടെ കുർസ്ക് മേഖലയിൽ വിന്യസിച്ചിരിക്കുന്ന 11,000 ഉത്തരകൊറിയൻ സൈനികർ ഉൾപ്പെടെ റഷ്യക്കുള്ള ഉത്തരകൊറിയയുടെ വർദ്ധിച്ചുവരുന്ന പിന്തുണയുടെ ഭാഗമാണ് ഈ ബാലിസ്റ്റിക് മിസൈലുകൾ.

ആക്രമണത്തിൽ ഉത്തരകൊറിയൻ മിസൈലുകളുടെ പങ്ക് വ്യക്തമാകുമ്പോൾ, ആയുധ അവശിഷ്ടങ്ങളിലെ പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത് ഉത്തരകൊറിയൻ മിസൈലുകളിൽ യുഎസ്, യൂറോപ്യൻ നിർമ്മിത അല്ലെങ്കിൽ രൂപകൽപ്പന ചെയ്ത സർക്യൂട്ടറിയുടെ ഉപയോഗമാണ്.

സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ ഉക്രെയ്നിലെ ഇൻഡിപെൻഡൻ്റ് ആൻ്റി കറപ്ഷൻ കമ്മീഷൻ (NAKO) അടുത്തിടെ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം ഉത്തര കൊറിയൻ മിസൈലുകളിൽ ഉപയോഗിക്കുന്ന നിർണായക ഘടകങ്ങൾ നിർമ്മിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ്, നെതർലാൻഡ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികൾ ഉൾപ്പെടെയുള്ള ഒമ്പത് പാശ്ചാത്യ നിർമ്മാതാക്കളാണ്.

“ഒരു മിസൈലിനെ പറക്കാനും ലക്ഷ്യത്തിലേക്ക് നയിക്കാനും പ്രവർത്തിക്കുന്ന എല്ലാ ഇലക്‌ട്രോണിക് ഘടകങ്ങളും വിദേശ നിർമ്മിതമാണ്. അതിൽ ഉത്തര കൊറിയൻ ഉപകരണങ്ങൾ ഒന്നുമില്ല”, കൈവിലെ സയൻ്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് എക്‌സ്‌പെർട്ടൈസിൻ്റെ മിലിട്ടറി റിസർച്ച് ലബോറട്ടറി മേധാവി ആൻഡ്രി കുൽചിറ്റ്‌സ്‌കി പറഞ്ഞു.

യുകെ ആസ്ഥാനമായുള്ള അന്വേഷണ സംഘടനയായ കോൺഫ്ലിക്റ്റ് ആർമമെൻ്റ് റിസർച്ച് (CAR) ഈ വർഷമാദ്യം പുറത്തുവിട്ട ഒരു റിപ്പോർട്ട് പ്രകാരം ഉക്രെയ്‌നെ ആക്രമിക്കാൻ ഉപയോഗിച്ച ആദ്യത്തെ ഉത്തരകൊറിയൻ മിസൈലുകളിൽ 75% ഘടകങ്ങളും യുഎസ് ആസ്ഥാനമായുള്ള കമ്പനികളുടേതാണെന്ന് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News