കൃത്രിമ സുനാമി സൃഷ്ടിച്ച് നാവികസേനാ സംഘങ്ങളെയും തുറമുഖങ്ങളെയും തകര്‍ക്കാന്‍ കഴിയുന്ന ഡ്രോണ്‍ പരീക്ഷിച്ചതായി ഉത്തരകൊറിയ. വെള്ളത്തിനടിയില്‍ വിക്ഷേപിക്കാവുന്ന ആണവായുധ ശേഷിയുള്ള ഡ്രോണാണ് ഇതെന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നു. ഇത്തരത്തിലുള്ള ഉത്തരകൊറിയയുടെ രണ്ടാമത്തെ ഡ്രോണാണ് ‘ഹെയിൽ’ എന്നുപേരിട്ടിരിക്കുന്ന ഇത്.
തീരത്തുനിന്നോ കപ്പലുകളിൽനിന്നോ വിക്ഷേപിക്കാവുന്ന ഡ്രോണ്‍ സമുദ്രത്തിലൂടെ സഞ്ചരിച്ച് 1000 കിലോമീറ്റർ വരെ അകലെയുള്ള ശത്രുവിനെ തകര്‍ക്കാന്‍ കഴിയുമെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്. ഇതിന്റെ ആദ്യ എഡീഷന് നേരെത്തെ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. മേഖലയിൽ യു.എസും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തിയതിന് മറുപടിയായി തുടര്‍ച്ചയായി ഉത്തര കൊറിയയുടെ ആയുധ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്.