ഉത്തര കൊറിയയുടെ ചാര ഉപഗ്രഹദൗത്യം രണ്ടാം തവണയും പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഉപഗ്രഹവുമായി റോക്കറ്റ് കുതിച്ചുയർന്നെങ്കിലും ഭ്രമണപഥത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. ദൗത്യം പരാജയപ്പെട്ടതായി ഉത്തര കൊറിയൻ വാർത്ത ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
കെ.സി.എൻ.എ റിപ്പോര്‍ട്ടുകള്‍പ്രകാരം, സോഹയിലെ വിക്ഷേപണത്തറയിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ 3.50-നാണ് ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള റോക്കറ്റ് വിക്ഷേപിച്ചത്. എന്നാല്‍ റോക്കറ്റിന്റെ ജ്വലനസംവിധാനത്തിലുണ്ടായ തകരാറിനെതുടര്‍ന്ന് ഭ്രമണപഥത്തില്‍ എത്തുന്നതിനുമുന്നേ തകര്‍ന്നുവീഴുകയായിരുന്നു. ഉപഗ്രഹവിക്ഷേപണത്തെ തുടര്‍ന്ന് ജപ്പാൻ പൗരന്മാർക്ക് 20 മിനിറ്റ് മുന്നറിയിപ്പും നല്‍കിയിരുന്നു.
അതേസമയം, മേയിലായിരുന്നു ആദ്യമായി ഉത്തര കൊറിയ ചാര ഉപഗ്രഹം വിക്ഷേപിച്ചത്. ഇത് പരാജയപ്പെട്ടതിനെതുടര്‍ന്ന് രണ്ടാമതും വിക്ഷേപണം നടത്തുമെന്ന് ഉത്തര കൊറിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മൂന്നുമാസങ്ങള്‍ക്കുശേഷം വീണ്ടും പരീക്ഷണം നടത്തിയത്. രണ്ടാം പരീക്ഷണവും പരാജയപ്പെട്ടതിനുപിന്നാലെ അടുത്ത പരീക്ഷണം ഒക്ടോബറില്‍ നടത്തുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചുകഴിഞ്ഞു. ചാര ഉപഗ്രഹം വിക്ഷേപിക്കുന്നതുവഴി രാജ്യത്തിന്റെ സൈനികശേഷി വർധിപ്പിക്കാൻ കഴിയുമെന്നാണ് ഉത്തര കൊറിയയുടെ പ്രതീക്ഷ.