പാസ്സ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനി മുതല്‍ പോസ്റ്റ് ഓഫീസ് മുഖാന്തരം അപേക്ഷിക്കാം. ഇതിനായി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പോസ്റ്റ് ഓഫീസ് സേവാ കേന്ദ്രം ഒരുക്കിയിട്ടുണ്ടെന്നും സൗകര്യം ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നടപടി ക്രമങ്ങളുടെ ഭാഗമായി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളുടെ സ്ലോട്ടുകള്‍ വര്‍ധിപ്പിക്കും. എംഇഎസ് വിജ്ഞാപനത്തില്‍ പറയുന്നതനുസരിച്ച് പി സി സി ലഭിക്കുന്നതിനാവശ്യമായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്നാണ്. കൊറോണ മഹാമാരിക്ക് ശേഷം ജനങ്ങള്‍ അന്യ നാടുകളിലേക്ക് ജോലി ആവശ്യങ്ങള്‍ക്കായി പോകുന്ന സാഹചര്യം കൂടുതലാണ്.
പോലീസ് ക്ലിയറന്‍സ് ലഭിക്കാന്‍ വൈകുന്നത് കാരണം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. പുതിയ ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ് സേവാകേന്ദ്രം വരുന്നതോടെ ഇന്ത്യക്കാര്‍ക്ക് വിദേശത്തേക്ക് പോകുന്നതിനും, ദീര്‍ഘ കാല വിദ്യാഭ്യാസത്തിനും വേണ്ടി പി സി സി ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകില്ല.
കൂടാതെ എംഇഎസ് പറയുന്നതനുസരിച്ച് പാസ്‌പോര്‍ട്ട്, വിസ വിഭാഗം, എന്നിവയ്ക്ക് ഓണ്‍ലൈന്‍ സേവാകേന്ദ്രം ഗുണം ചെയ്യും. പുതിയ സംവിധാനം ദീര്‍ഘ കാലത്തേക്ക് ജോലിക്കായി അപേക്ഷിച്ചവര്‍ക്കോ, റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് ഉള്ളവര്‍ക്കോ പിസിസിക്ക് അപേക്ഷിക്കാം.