Tuesday, November 26, 2024

ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്കും ഇനി യുപിഐ ഉപയോഗിക്കാം; പ്രഖ്യാപനവുമായി ആര്‍ബിഐ

ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് രാജ്യത്ത് പണമിടപാടുകള്‍ നടത്താന്‍ യുപിഐ അല്ലെങ്കില്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മേധാവി ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. ചില പ്രത്യേക വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്കും G-20 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും മാത്രമാണ് അനുമതി. റീട്ടെയില്‍ തലത്തിലുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് ഇന്ത്യയില്‍ ഏറെ ജനപ്രീതി നേടിയതാണ് UPI.

ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെത്തുന്ന എല്ലാ ഇന്‍ബൗണ്ട് യാത്രക്കാര്‍ക്കും അവരുടെ മര്‍ച്ചന്റ് പേയ്മെന്റുകള്‍ക്ക് (P2M) UPI ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത്. തുടക്കത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന ജി-20 രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ലഭ്യമാകും. ശേഷം കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാരിലേക്ക് സേവനം വ്യാപിപ്പിക്കും.” ആര്‍ബിഐ മേധാവി പറഞ്ഞു.

ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ നടത്തുന്നതിന് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഒന്നാണ് യുപിഐ. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ യുപിഐ ഇടപാടുകളില്‍ വന്‍ കുതിച്ചുചാട്ടം സംഭവിച്ചിരുന്നു. 12.82 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഇടപാടുകളാണ് യുപിഐ മുഖേന കഴിഞ്ഞ ഡിസംബറില്‍ നടന്നത്. വിദേശികള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കുന്നതിന് സമാനമായി ഇന്ത്യക്കാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ യുപിഐ ഉപയോഗിക്കാന്‍ കഴിയുമെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

 

 

Latest News