ട്രെയിന്‍ യാത്രയില്‍ ഇനിമുതല്‍ യാത്രികര്‍ക്ക് ഇഷ്ടഭക്ഷണം ലഭ്യമാക്കാനുള്ള പുതിയ സംവിധാനമൊരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോയും ഐ.ആര്‍.സി.ടി.സിയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കാര്‍ക്ക് കൂടുതല്‍ ഭക്ഷണ വിഭവങ്ങള്‍ എത്തിക്കാനും ഭക്ഷണ വിതരണം കാര്യക്ഷമമാക്കാനും വേണ്ടിയാണ് പുതിയ സംവിധാനം.
ഐ.ആര്‍.സി.ടി.സിയുടെ ഇ-കാറ്ററിംഗ് പോര്‍ട്ടല്‍ വഴിയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യേണ്ടത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ അഞ്ച് പ്രധാനപ്പെട്ട റെയില്‍വേ സ്‌റ്റേഷനുകളിലായിരിക്കും ഈ സേവനം ലഭിക്കുക. ന്യൂ ഡല്‍ഹി, പ്രയാഗ് രാജ്, കാണ്‍പൂര്‍, ലക്‌നൗ, വാരണാസി എന്നിവിടങ്ങളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭക്ഷണമെത്തിക്കുന്ന സേവനം നിര്‍വഹിക്കുന്നത് സൊമാറ്റോയായിരിക്കും. ഒരേ സമയം ഐ.ആര്‍.സി.ടി.സി, സൊമാറ്റോ എന്നിവയ്‌ക്ക് ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഫോണ്‍ വഴിയോ, വാട്‌സാപ്പ് വഴിയോ, ഫുഡ് ഓണ്‍ ട്രാക്ക് ആപ്പ് വഴിയോ പുതിയ സംവിധാനം പ്രയോജനപ്പെടുത്താം. ഭക്ഷണം വേണ്ട സമയത്തിന് രണ്ടു മണിക്കൂര്‍ മുമ്പായി ബുക്ക് ചെയ്യണമെന്നതാണ് ഏക നിബന്ധന.