ഒരു വര്‍ഷമായി പണമിടപാടുകള്‍ നടത്താത്ത യുപിഐ ഐഡികളും നമ്പറുകളും ഉപയോഗിച്ച് ജനുവരി മുതല്‍ പണം സ്വീകരിക്കാന്‍ താത്കാലിക വിലക്ക് നേരിട്ടേക്കാം. ഒരു വര്‍ഷമായി പണം സ്വീകരിക്കുകയോ അയയ്ക്കുകയോ ചെയ്യാത്ത യുപിഐ ഐഡികളും നമ്പറുകളും ഡിസംബര്‍ 31-നകം താത്കാലികമായി മരവിപ്പിക്കാന്‍ നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉത്തരവിട്ടു.
ഉപയോഗമില്ലാത്ത യുപിഐ ഐഡികളും അതുമായി ബന്ധപ്പെട്ട നമ്പറുകളും കണ്ടെത്തി അവയിലേക്ക് പണം എത്തുന്നത് വിലക്കാനാണ് നിര്‍ദ്ദേശം. ജനുവരി മുതല്‍ ഇക്കാരണത്താല്‍ പണം സ്വീകരിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ അതത് യുപിഐ ആപ്പില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം. ഇത് ചെയ്താല്‍ യുപിഐ സേവനം പഴയതുപോലെ ലഭ്യമാകും.