Sunday, November 24, 2024

കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു: മുന്നറിയിപ്പുമായി ലോകരോഗ്യ സംഘടന

ആഗോളതലത്തില്‍ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നതായി ലോകരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ജൂലൈ 10 മുതല്‍ ആഗസ്റ്റ് ആറുവരെയുള്ള കണക്കുകളെ ഉദ്ധരിച്ചാണ് ഡബ്ലു.എച്ച്.ഒ മുന്നറിയിപ്പ് നല്‍കിയത്; എന്നാല്‍ കോവിഡിനെ തുടര്‍ന്നുള്ള മരണനിരക്ക് കുറഞ്ഞതായും ലോകരോഗ്യ സംഘടന അറിയിച്ചു.

ഡബ്ലു.എച്ച്.ഒയുടെ കണക്കുകള്‍പ്രകാരം കഴിഞ്ഞ മാസം മുതല്‍ ഇതുവരെ 15 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇതിൽ 2500 പേര്‍ മരിച്ചതായും കണക്കുകള്‍ പറയുന്നു. മുന്‍മാസങ്ങളെ അപേക്ഷിച്ച് ഇതുവരെ 80% കോവിഡ് കേസുകൾ വര്‍ധിച്ചതായും എന്നാൽ മരണനിരക്ക് 57 ശതമാനമാണെന്നുമാണ് സംഘടന പറയുന്നത്. കൃത്യമായ കോവിഡ് കണക്കുകള്‍ രാജ്യങ്ങള്‍ പുറത്തുവിടാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും ഡബ്ലു.എച്ച്.ഒ അറിയിച്ചു.

അതേസമയം, കോവിഡിന്റെ പുതിയ വകഭേദം ഇറിസ് ഭീഷണിയാണെന്ന മുന്നറിയിപ്പുമായി, രോഗപ്രതിരോധത്തിനുള്ള ദേശീയ സങ്കേതിക ഉപദേശകസമിതിയും രംഗത്തെത്തി. കോവിഡ് രോഗികളുടെ എണ്ണം ഉയരാനുള്ള കാരണം ഇറിസ് എന്ന ഒമിക്രോണിന്റെ ഉപവകഭേദമാണെന്നും സമിതി ഡബ്ലു.എച്ച്.ഒയെ അറിയിച്ചു.

Latest News