Tuesday, November 26, 2024

തിയേറ്ററുകളിൽ നിന്ന് “നല്ല സമയം” പിൻവലിച്ച് ഒമർലുലു

‘നല്ല സമയം’ സിനിമ തിയേറ്ററുകളിൽ നിന്നും പിൻവലിച്ചതായി സംവിധായകൻ ഒമർ ലുലുവിൻറെ പ്രഖ്യാപനം. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോടതി വിധി അനുസരിച്ച് തുടർ തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന എക്സൈസിന്റെ കണ്ടെത്തലിനെ തുടർന്ന് മുൻപ് ചിത്രത്തിന്റെ ട്രെയിലറിനെതിരെ കേസ് എടുത്തിരുന്നു. സിനിമയുടെ സംവിധായകനും നിർമ്മാതാവിനും നേരെയായിരുന്നു കേസ്. എന്നാൽ ടീസർ ഇറങ്ങി രണ്ടാഴ്ചയ്ക്കു ശേഷമാണ് വിവാദങ്ങൾ ഉണ്ടായതെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും ആരോപണങ്ങൾക്കെതിരെ ഒമർ ലുലു അന്ന് പ്രതികരിച്ചിരുന്നു.

അതേസമയം വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. എന്നാൽ തുടരെ വിവാദങ്ങൾ ഉയർന്നതിനാൽ പ്രദർശനത്തിന് എത്തി ഏതാനും ദിവസങ്ങൾക്കകമാണ് ചിത്രം പിൻവലിക്കുന്നതായി സംവിധായകൻ പ്രഖ്യാപിച്ചത്. ഇർഷാദ് നായകനായ ചിത്രത്തിൽ നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ ,നന്ദന തുടങ്ങിയ പുതുമുഖങ്ങളാണ് നായികമാരായി എത്തിയിരിക്കുന്നത്.

Latest News