Monday, November 25, 2024

വ്യാപനശേഷി കൂടുതൽ ഉള്ള ഒമിക്രോൺ ബിഎഫ്-7 ഇന്ത്യയിലും സ്ഥിരീകരിച്ചു

വ്യാപനശേഷി കൂടുതൽ ഉള്ള കോവിഡ് വകഭേദം ഒമിക്രോൺ ബിഎഫ്-7 ഇന്ത്യയിലും സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ട് കേസുകളും ഒഡീഷയിൽ ഒരു കേസും ഉൾപ്പെടെ ആകെ മൂന്ന് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാക്സിനേഷൻ സ്വീകരിച്ചവരിൽ പോലും രോഗം വരാനുള്ള സാധ്യത ഏറെയാണെന്ന് ആണ് വിലയിരുത്തൽ.

ചൈനയിലെ കോവിഡിന്റെ വർധനവിന് കാരണമായ ഒമിക്രോൺ വകഭേദം ആയിരുന്നു ബിഎഫ്-7. ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ രാജ്യത്ത് നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. ബിഎഫ്-7 വകഭേദത്തിനു പെട്ടെന്ന് പടർന്ന് പിടിക്കാനുള്ള ശേഷി കൂടുതലാണ്. കുറഞ്ഞ ഇൻക്യുബേഷൻ കാലയളവിൽ അതിവേഗം വ്യാപിക്കാനുള്ള ശേഷി കാരണം വാക്സിനേഷൻ സ്വീകരിച്ചവരിൽ പോലും രോഗം വരാനുള്ള സാധ്യത ഏറെയാണ്.

കഴിഞ്ഞ മാസം ഒക്ടോബറിലായിരുന്നു ആദ്യമായി കോവിഡ് വകഭേദം ഇന്ത്യയിൽ കണ്ടെത്തിയത്. ഗുജറാത്ത് ബയോടെക്‌നോളജി റിസർച്ച് സെന്റർ ആണ് കോവിഡ് വകഭേദമായ ബിഎഫ്-7 ആദ്യം കണ്ടെത്തിയത്. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളായ ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെൻമാർക്ക് തുടങ്ങി നിരവധി രാജ്യങ്ങളിലും ബിഎഫ്-7 സ്ഥിരീകരിച്ചിട്ടുണ്ട്.

Latest News