Sunday, November 24, 2024

‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിയുമായി സര്‍ക്കാര്‍; അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍

‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിയുമായി സര്‍ക്കാര്‍. സംസ്ഥാന പൊതുവിതരണ വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കും. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ‘റേഷന്‍ റൈറ്റ് കാര്‍ഡ് പദ്ധതി’ ഉടുമ്പന്‍ചോല താലൂക്കിലെ കുംഭപാറയില്‍ തുടക്കമിട്ടു.

രാജ്യത്തെ ഏതെങ്കിലും സംസ്ഥാനത്തെ റേഷന്‍ കാര്‍ഡില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ക്കാണ് റൈറ്റ് കാര്‍ഡ് പദ്ധതിയിലൂടെ ഭക്ഷ്യഉല്‍പ്പങ്ങള്‍ ലഭ്യമാകുക. ഒരു തൊഴിലാളിക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യം ലഭിക്കും. ഹിന്ദി, തമിഴ്, കന്നട, ആസാമീസ്, ബംഗാളി, ഒഡിയ എന്നീ ഭാഷകളിലാണ് റേഷന്‍ റൈറ്റ് കാര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്. റൈറ്റ് കാര്‍ഡ് ലഭിച്ച തൊഴിലാളികള്‍ക്ക് സംസ്ഥാനത്തെ റേഷന്‍ കടകളില്‍ നിന്നും മാസത്തില്‍ ഒരിക്കല്‍ സൗജന്യ ഭക്ഷ്യ ധ്യാനങ്ങള്‍ ലഭിക്കും.

അതിഥി തൊഴിലാളികള്‍ നിരവധിയുള്ള തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ചാണ് ആദ്യം പദ്ധതികള്‍ നടപ്പിലാക്കുന്നതും, റൈറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതും. ഇതിന്റെ ഭാഗമായാണ് രാജകുമാരി ഗ്രാമപഞ്ചായത്തിലെ കുംഭപാറ പ്രദേശത്തെ അതിഥി തൊഴിലാളികള്‍ക്ക് റൈറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തത്. കാര്‍ഡുകള്‍ ലഭിച്ച തൊഴിലാളികള്‍ക്ക് ഈ മാസം മുതല്‍ റേഷന്‍ ലഭ്യമാകും.

 

 

Latest News