കേരളത്തിന് ദീപാവലി സമ്മാനമായി മൂന്നാം വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതായിരിക്കും പുതിയ വന്ദേഭാരത് സര്‍വീസ്. ചെന്നൈ – ബെംഗളൂരു – എറണാകുളം റൂട്ടുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് സര്‍വീസ് ശൃംഖലയാവും ഇത്.
കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എട്ട് സര്‍വീസുകള്‍ നടത്താനാണ് ദക്ഷിണ റെയില്‍വേയുടെ തീരുമാനം. ട്രെയിൻ, ചെന്നൈ സെന്ററില്‍നിന്നു പുറപ്പെട്ട് രാവിലെ നാലുമണിയോടെ ബെംഗളൂരുവിലെത്തും. തുടര്‍ന്ന് നാലരയ്ക്ക് അവിടുന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തും; തിരിച്ചും ഇതേവിധത്തില്‍ സര്‍വീസ് നടത്തും. വാരാന്ത്യങ്ങളിലെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സര്‍വീസുകള്‍.
നിലവില്‍, കേരളത്തില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. അതേസമയം ഒക്ടോബര്‍ 23 മുതല്‍ തിരുവനന്തപുരത്തുനിന്ന് കോട്ടയംവഴി കാസര്‍ഗോടുവരെ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്ന് ട്രെയിനിന്റെ സമയക്രമത്തിലും മാറ്റംവരുത്തി. 6.03 -ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് രണ്ടു മിനിറ്റോളം ഇവിടെ നിര്‍ത്തിയിടും.