അതിശൈത്യത്തെ തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡല്‍ഹിയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതീവ ജാഗ്രത പാലിക്കാനാണ് ജനങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നല്കിയ നിര്‍ദേശം.
ഡല്‍ഹിയിലെ ശരാശരി താപനില 2 മുതല്‍ 6 ഡിഗ്രി വരെ മാത്രമാണ്. ശ്രീനഗറില്‍ താപനില -8 വരെ താഴ്ന്നു. ചണ്ഡീഗഡില്‍ താപനില 2 ഡിഗ്രിയായി. ജനുവരി 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ശീതതരംഗത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
അതികഠിന ശൈത്യത്തെ തുടര്‍ന്ന് മിക്കയിടങ്ങളിലും തെരുവില്‍ താമസിക്കുന്നവര്‍ക്കായി ഷെല്‍റ്റര്‍ ഹോമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മികച്ച സജ്ജീകരണങ്ങളാണ് ഷെല്‍റ്റര്‍ ഹോമുകളില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, പുസ്തകങ്ങള്‍, ഡോക്ടര്‍മാരുടെ സേവനം ഇങ്ങനെ നീളുന്നു സജ്ജീകരണം.