96ാമത് ഓസ്കാര്‍ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഓസ്കാറിലെ ഇന്ത്യന്‍ സാന്നിധ്യമായി നിഷ പൗജ സംവിധാനം ചെയ്ത ‘ടു കില്‍ എ ടൈഗര്‍’ മികച്ച ഡോക്യുമെന്ററി വിഭാഗത്തില്‍ മത്സരിക്കുന്നു. 21 അന്താരാഷ്ട്ര പുരസ്കാരങ്ങളാണ് ടു കില്‍ എ ടൈഗര്‍ ഇതുവരെ കരസ്ഥമാക്കിയിട്ടുള്ളത്.
ബാര്‍ബി, ഓപ്പണ്‍ഹൈമര്‍ എന്നീ ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ നോമിനേഷന് ലഭിച്ചത്. 13 വിഭാഗങ്ങളില്‍ ഓപ്പണ്‍ഹൈമര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. മികച്ച വസ്ത്രാലങ്കാരം, മികച്ച സഹനടി, ഒറിജിനല്‍ ഗാനം, പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ചിത്രം എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് ബാര്‍ബിയെ നോമിനേറ്റ് ചെയ്തത്.
മികച്ച നടന്: ബ്രാഡ്ലി കൂപ്പര്‍(മാസ്ട്രോ), കോള്മാന് ഡൊമിങ്കോ(റസ്റ്റിന്), പോള്‍ ഗിയാമാറ്റി (ദ ഹോള്‍ഡോവേഴ്സ്), കിലിയന്‍ മര്‍ഫി(ഓപ്പന്‍ഹൈമര്‍), ജെഫ്രി റൈറ്റ്(അമേരിക്കന്‍ ഫിക്ഷന്‍)
മികച്ച നടി: അനെറ്റേ ബെനിംഗ്( ന്യാഡ്), ലിലി ഗ്ലാഡ്സ്റ്റണ് (കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍), സാന്ദ്ര ഹുല്ലര്‍(അനാറ്റമി ഓഫ് ദ ഫാള്‍), കരേ മുലിഗന്‍ (മാസ്ട്രോ), എമ്മ സ്റ്റോണ്‍ (പുവര്‍ തിംഗ്സ്)
മികച്ച സംവിധായകന്: ജസ്റ്റിന് ട്രെറ്റ്( അനാറ്റമി ഓഫ് ദ ഫാള്‍), മാര്ട്ടിന് സ്കോര്‍സെസി(കില്ലേഴ്സ് ഓഫ് ദ ഫ്ലവര്‍ മൂണ്‍), ക്രിസ്റ്റഫര്‍ നോളന്(ഓപ്പന്‍ഹൈമര്‍),യോര്‍ഗോസ് ലാന്തിമോസ്(പുവര്‍ തിംഗ്സ്), ജോനാഫന്‍ ഗ്ലേസര്‍(ദ സോണ്‍ ഓഫ് ഇന്ററസ്റ്റ്).