97-ാമത് അക്കാദമി അവാർഡുകൾക്കുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ചിത്രമടക്കം 13 നോമിനേഷനുകളുമായി എമിലിയ പെരെസ് മുന്നിൽ. ദി ബ്രൂട്ടലിസ്റ്റ്, വിക്കഡ് എന്നീ ചിത്രങ്ങൾ 10 നോമിനേഷനുകൾ വീതം ലഭിച്ച് തൊട്ടുപിന്നിലുണ്ട്. റോമ, ക്രൗച്ചിംഗ് ടൈഗർ, ഹിഡൻ ഡ്രാഗൺ എന്നിവയെ മറികടന്ന് ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ ഇംഗ്ലീഷ് ഇതരഭാഷാ ചിത്രമായി എമിലിയ പെരെസ് ചരിത്രം സൃഷ്ടിച്ചു.
ബ്രാഡി കോർബറ്റ് സംവിധാനം ചെയ്ത ‘ദ ബ്രൂട്ടലിസ്റ്റ്’ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യു. എസിലേക്കു വരുന്ന ഹംഗേറിയൻ അഭയാർഥികളുടെ കഥ പറയുന്നു. സംവിധായകൻ ജോൺ എം. ചുവിന്റെ ബ്ലോക്ക്ബസ്റ്റർ മ്യൂസിക്കൽ ‘വിക്കഡ്’ മികച്ച ചിത്രത്തിനുള്ള നോമിനേഷൻ നേടി.
മാർച്ച് രണ്ടിന് എ. ബി. സി. യിൽ സംപ്രേഷണം ചെയ്യുന്ന ചടങ്ങ് കോനൻ ഒബ്രിയൻ ആതിഥേയത്വം വഹിക്കും.