2026 ലെ ഓസ്‌കര്‍ അവാര്‍ഡുകളില്‍ മികച്ച കാസ്റ്റിംഗ് ഡയറക്ടര്‍ക്കുള്ള അവാര്‍ഡ് കൂടെ ഉള്‍പ്പെടുത്തി. സിനിമ മേഖലയില്‍ കാസ്റ്റിംഗിനുള്ള പ്രാധാന്യം കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് സംഘാടകര്‍ വ്യാഴാഴ്ച അറിയിച്ചു.
‘ചലച്ചിത്രനിര്‍മ്മാണത്തില്‍ കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ പ്രധാന പങ്ക് വഹിക്കുന്നു, ഓസ്‌കര്‍ അവാര്‍ഡുകളില്‍ കാസ്റ്റിംഗ് കൂട്ടി ചേര്‍ക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’ അക്കാദമി സിഇഒ ബില്‍ ക്രാമറും പ്രസിഡന്റ് ജാനറ്റ് യാങ്ങും പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
രണ്ട് ദശാബ്ദത്തിലേറെയായി നല്‍കി വരുന്ന ഓസ്‌കര്‍ പ്രതിമയിലും മാറ്റം വരുത്തിയിട്ടുണ്ട്. 2025-ല്‍ പുറത്തിറങ്ങിയ സിനിമകളെ ആദരിക്കുന്ന 98-ാം വാര്‍ഷിക ചടങ്ങിലാണ് ഈ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടാക്കുക. 2001-ല്‍ മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തിയതിന് ശേഷം 23 വര്‍ഷത്തിന് ശേഷമാണ് പുതിയ കൂട്ടിച്ചേര്‍ക്കല്‍ എന്നത് ശ്രദ്ധേയമാണ്.