തെക്കൻ മെക്സിക്കോ നഗരത്തില്‍ കനത്ത നാശംവിതച്ച് ഓറ്റിസ് കൊടുങ്കാറ്റ്. സംഭവത്തില്‍ 27 പേർക്ക് ജീവൻ നഷ്ടമാകുകയും നാലുപേരെ കാണാവുകയും ചെയ്തു. പ്രദേശത്ത് നിരവധി വീടുകൾ തകരുകയും വൈദ്യുതിവിതരണം താറുമാറാകുകയും ചെയ്തു.
കിഴക്കൻ പസഫിക്കിൽ രൂപപ്പെട്ട ഓറ്റിസ് കൊടുങ്കാറ്റ്, മണിക്കൂറിൽ 165 മൈൽ വേഗതയിലാണ് വീശിയടിച്ചത്. പിന്നാലെ മണിക്കൂറുകൾകൊണ്ട് കനത്ത നാശനഷ്ടം ഉണ്ടാവുകയായിരുന്നു. കൊടുങ്കാറ്റിനെ തുടർന്ന് വ്യാപകമഴയാണ് വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്നത്. നിലവിൽ, ഓറ്റിസിന്റെ സ്വാധീനം ദുർബലമായിട്ടുണ്ടെങ്കിലും മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതായി രക്ഷാപ്രവര്‍ത്തകർ അറിയിച്ചു
പതിനായിരത്തിലധികം സൈനികരെയാണ് പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിപ്പിട്ടുള്ളത്. കാണാതായവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.അതേസമയം, രക്ഷാപ്രവർത്തനത്തിന് മതിയായ ഉപകരണങ്ങളില്ലാത്തത് വലിയ തോതിൽ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.