Sunday, November 24, 2024

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളമടക്കമുളള എട്ട് സംസ്ഥാനങ്ങളോട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നുളള നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കര്‍ണാടക, രാജസ്ഥാന്‍, കേരളം, തമിഴ്‌നാട്, ഹരിയാന, മഹാരാഷ്ട്ര, ന്യൂഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ന്യൂഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ 1000നു മുകളിലും കേരളത്തില്‍ 2000വുമാണ് പ്രതിദിന കോവിഡ് കണക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ജില്ലാ തലത്തില്‍ നിരീക്ഷണം ശക്തമാക്കാനും പരിശോധനകള്‍ കൃത്യമായി നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനിതക ശ്രേണീകരണം ഉള്‍പ്പെടെ നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 11,692 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 66,170 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ 98.67 ശതമാനം പേര്‍ രോഗമുക്തി നേടിയതായും മന്ത്രാലയം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യവ്യാപകമായി ഇതുവരെ 220.66 കോടി കോവിഡ് വാക്‌സിനാണ് ആളുകള്‍ സ്വീകരിച്ചത്.

Latest News