Wednesday, November 27, 2024

പ്രണയ ദിനം ആഘോഷിക്കാന്‍ അവസരമൊരുക്കി യുകെയിലെ ഓക്‌സ്‌ഫോര്‍ഡ് ജയില്‍

പ്രണയത്തിന്റെ ഏറ്റവും നല്ല ഓര്‍മ്മകള്‍ ജയിലില്‍ ആഘോഷിക്കാന്‍ അവസരമൊരുക്കി യുകെയിലെ തന്നെ പഴയ ജയിലായിരുന്ന ഓക്‌സ്‌ഫോര്‍ഡ് ജയില്‍. ഫെബ്രുവരി 14 ന് പ്രണയികള്‍ക്ക് ജയിലിനുള്ളില്‍ വിരുന്നൊരുക്കിയിരിക്കുകയാണ് അധികൃതര്‍. 215 ഡോളര്‍ (17000 ഇന്ത്യന്‍ രൂപ) ആണ് ഭക്ഷണത്തിന് ചെലവ് വരുന്നതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് പറയുന്നു. പ്രണയിതാക്കള്‍ക്ക് വ്യത്യസ്തമായ രീതിയിലാണ് അത്താഴം ഒരുക്കുന്നത്.

മെഴുകുതിരിയും പൂക്കളും കൊണ്ട് വര്‍ണ്ണാഭമാക്കിയ മേശയ്ക്ക് ചുറ്റുമാണ് ഭക്ഷണം ഒരുക്കുന്നത്. 1073-ല്‍ ഒരു മെഡിക്കല്‍ കോട്ടയായി നിര്‍മ്മിച്ചതാണ് ഓക്‌സ്‌ഫോര്‍ഡ് ജയില്‍. 1642-നും 1651-നും ഇടയില്‍ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധകാലത്ത് ഈ കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. 1785-ല്‍ അത് ഒരു ജയിലാക്കി മാറ്റി.

1996 വരെ ജയിലായി പ്രവര്‍ത്തിച്ചെങ്കിലും ഇപ്പോള്‍ യുകെയിലെ തന്നെ എറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായി ഓക്സ്ഫോര്‍ഡ് ജയില്‍ മാറി. ഈ പ്രണയദിനം മനോഹരമാക്കാന്‍ ഓക്സ്ഫോര്‍ഡ് ജയിലിലെ ആറ് സ്ഥലങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം എന്ന് ഓക്സ്ഫോര്‍ഡ് ജയില്‍ അവരുടെ വെബ്സൈറ്റിലൂടെയാണ് അറിയിച്ചത്. മരം കൊണ്ട് നിര്‍മ്മിച്ച കൂടാരങ്ങള്‍, ചരിത്രപരമായ കെട്ടിടങ്ങള്‍, തടവ് മുറികള്‍ എന്നിവയാണ് അതില്‍ ചിലത്. ചരിത്രപ്രസിദ്ധമായ ഈ ജയിലറകളില്‍ ഇരുന്ന് അത്താഴം കഴിക്കാനുള്ള ചെലവ് 230 ഡോളര്‍ (19000 ഇന്ത്യന്‍ രൂപ) ആണ്.

 

 

Latest News