Monday, April 21, 2025

11 ബില്യൺ ഡോളർ ചൈനയോടും സൗദിയോടും ചോദിച്ച് പാക്കിസ്ഥാന്‍

രാജ്യത്തെ വിഭവങ്ങളുടെ കുറവ് നികത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ചൈനയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും പാകിസ്ഥാൻ കടമെടുക്കാനൊരുങ്ങുന്നു. സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം. ഏകദേശം 11 ബില്യൺ ഡോളർ കടമെടുക്കാനാണ് പാക്കിസ്ഥാൻ ഇരുരാജ്യങ്ങളെയും സമീപിച്ചിരിക്കുന്നത്.

ധനകാര്യ-വരുമാനം സംബന്ധിച്ച സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുമ്പാകെ താൽക്കാലിക ധനമന്ത്രി ഷംഷാദ് അക്തർ വ്യാഴാഴ്ച ഇത് സംബന്ധിച്ച നയപ്രഖ്യാപനം നടത്തി. സാമ്പത്തിക പുനരുജ്ജീവന രൂപരേഖയിൽ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി ഡോ.ഷംഷാദ് അക്തർ നയപ്രഖ്യാപനത്തിൽ വെളിപ്പെടുത്തി. ഇതിന്‍റെ ഭാഗമായാണ് ചൈനയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും കടമെടുക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നത്. സാമ്പത്തിക തുടർച്ചയ്‌ക്കായി ഐ‌എം‌എഫ് പ്രോഗ്രാമിന് കീഴിലുള്ള പ്രതിബദ്ധതകൾ നിറവേറ്റേണ്ടത് പാക്കിസ്ഥാന് നിർണായകമാണെന്ന് ഡോ അക്തർ ഡോ അക്തർ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഐഎംഎഫുമായുള്ള ചർച്ചകൾ ഒക്ടോബർ അവസാനത്തോടെ ആരംഭിക്കും.

 

Latest News