മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയെ (പിടിഐ) നിരോധിക്കാന്‍ നീക്കം. പിടിഐ നിരോധിക്കാനും അതിന്റെ സ്ഥാപകന്‍ ഇമ്രാന് ഖാന്, മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, മുന്‍ നാഷണല്‍ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നടപടിയെടുക്കാനും തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അതുല്ല തരാര്‍ അറിയിച്ചു.
ഭരണഘടനയിലെ ചട്ടം 17-പ്രകാരം രാഷ്ട്രീയ പാര്‍ട്ടിയെ നിരോധിക്കാനും വിഷയം സുപ്രീംകോടതിയിലേക്ക് റഫര്‍ ചെയ്യാനും സര്‍ക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് സര്‍ക്കാര്‍ തീരുമാനം മന്ത്രി പ്രഖ്യാപിച്ചത്. ദേശീയ അസംബ്ലിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കൂടിയാണ് ഇമ്രാന് ഖാന്റെ പാക് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി.
മെയ് ഒമ്പതിലെ കലാപം, വിദേശ ഫണ്ടിങ് കേസ്, അമേരിക്കയില്‍ പാസാക്കിയ പ്രമേയം തുടങ്ങിയവയില്‍ പിടിഐയ്ക്കുള്ള പങ്ക് സംബന്ധിച്ച വിശ്വസനീയമായ തെളിവുള്ള സാഹചര്യത്തിലാണ് നിരോധനമെന്നാണ് പാക് സര്‍ക്കാരിന്റെ നിലപാട്. അന്താരാഷ്ട്ര നാണയനിധിയുമായി പാകിസ്താന് ഉണ്ടാക്കിയ കരാര്‍ അട്ടിമറിക്കാനും ഇമ്രാന് ഖാന്റെ പാര്‍ട്ടി ശ്രമിച്ചുവെന്നാണ് ആരോപണം.
രാജ്യംമുന്നോട്ടേക്ക് പോകണമെങ്കില്‍ പിടിഐ ഉണ്ടാകാന്‍ പാടില്ല. പിടിഐയും രാജ്യവും ഒരുമിച്ച് മുന്നോട്ട് പോകില്ലെന്നും മന്ത്രി തരാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഭരണഘടനയിലെ ചട്ടം 17-പ്രകാരം രാഷ്ട്രീയ പാര്‍ട്ടിയെ നിരോധിക്കാനും വിഷയം സുപ്രീംകോടതിയിലേക്ക് റഫര്‍ ചെയ്യാനും സര്‍ക്കാരിന് അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.