Monday, November 25, 2024

പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ച് പാക്കിസ്ഥാന്‍

പാക്ക് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനാൽ ഇന്ധന വില ഉയര്‍ത്തി ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍. പെട്രോൾ വില, ലിറ്ററിന് 22.20 ($0.0835) രൂപയും ($1.02) ഡീസലിന് 17 രൂപയുമാണ് വർദ്ധിപ്പിച്ചത്. നിരക്ക് ഇന്നു മുതല്‍ പ്രാബലത്തില്‍ വന്നതായി ധനകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

പാക്ക് ദേശീയ അസംബ്ലിയില്‍ ധനകാര്യ ബില്‍ അവതരിപ്പിച്ച് ഏതാനും മണിക്കൂറുകള്‍ക്ക്ക്കു ശേഷമാണ് ഇന്ധന വിലവര്‍ദ്ധനവ് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. നേരത്തെ പാക്ക് രൂപയുടെ മൂല്യം, വിപണി അടിസ്ഥാനമാക്കിയുള്ള വിനിമയനിരക്ക് അനുസരിച്ച് തീരുമാനിക്കാൻ രൂപയുടെ കൃത്രിമപരിധി നീക്കം ചെയ്തിരുന്നു . ഇതേ തുടർന്നാണ് പാക്ക് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്.

രാജ്യത്തെ ചരക്ക് സേവന നികുതി വര്‍ദ്ധിപ്പിച്ചും നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. 170 ബില്യണ്‍ പാക്ക് രൂപയായി വരുമാനം ഉയര്‍ത്താനാണ് സര്‍ക്കാര്‍ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. അതേസമയം, പെട്രോളിനും ഡീസലിനും പുറമെ മണ്ണെണ്ണയുടെ വിലയും രാജ്യത്ത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 202.73 രൂപ എന്ന നിരക്കിലാണ് വില്‍പന.

Latest News