Monday, November 25, 2024

പാകിസ്താന്‍ ഇരുട്ടില്‍; രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വൈദ്യുതി ലഭ്യമല്ല

ഇന്ന് പുലര്‍ച്ചെ, 7.30 മുതല്‍ കറാച്ചി, ലാഹോര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ വൈദ്യുതി പൂര്‍ണ്ണമായും തടസ്സപ്പെട്ടെതായി പാക് മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടിട്ടുണ്ടെന്നും പ്രശ്നങ്ങള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുമെന്നും വൈദ്യുത മന്ത്രാലയ വക്താവ് പ്രതികരിച്ചു.

സംഭവ വികാസങ്ങള്‍ ശരിവെച്ചുകൊണ്ട് ജിയോ ന്യൂസും രംഗത്ത് എത്തിയിട്ടുണ്ട്. ഗുഡ്ഡുവില്‍ നിന്ന് ക്വറ്റയിലേക്കുള്ള രണ്ട് ട്രാന്‍സ്മിഷന്‍ ലൈന്‍സ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഇത് കാരണം 22 ജില്ലകളിലും വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ടെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പണപ്പെരുപ്പം കൊണ്ട് വലയുന്ന പാകിസ്താനില്‍ പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ രൂപീകരിക്കുകയാണ്.

24.5 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. ഡോളറുമായുള്ള പാകിസ്താന്‍ രൂപയുടെ വിനിമയമൂല്യം 30 ശതമാനത്തോളമാണ് ഇടിഞ്ഞത്. പാകിസ്താനില്‍ ഫോസില്‍ ഇന്ധനത്തിന്റേയും വൈദ്യുതിയുടേയും ഉപയോഗത്തിനും നിയന്ത്രണം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

തുടര്‍ന്ന് ഷോപ്പിങ് മാളുകളും മാര്‍ക്കറ്റുകളും ഓഡിറ്റോറിയങ്ങളുടെയും പ്രവര്‍ത്തന സമയം ചുരുക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് രാജ്യത്തെ മാളുകള്‍ക്കും രാത്രി 8.30- വരെ മാത്രമേ പ്രവര്‍ത്തിക്കാനാകൂ. റെസ്റ്റോറന്റുകളും കല്യാണമണ്ഡപങ്ങളും രാത്രി 10 മണിക്ക് അടയ്ക്കാനായിരുന്നു നിര്‍ദേശം. ഇന്ധന ഇറക്കുമതി പരമാവധി കുറക്കുകയാണ് പാക് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

Latest News