Friday, November 22, 2024

പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ഫോടനം: 25 മരണം

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ റെയിൽവേ സ്റ്റേഷനിൽ ബോംബ് പൊട്ടിത്തെറിച്ച് 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ക്വെറ്റ സ്റ്റേഷനിൽനിന്ന് പെഷവാറിലേക്ക് ട്രെയിനുകൾ പുറപ്പെടുന്ന സമയത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 45 ലേറെ പേർക്ക് പരിക്കേറ്റു.

സ്ഫോടനം നടന്ന സമയത്ത് റയിൽവേ സ്റ്റേഷനിൽ നല്ല തിരക്കുണ്ടായിരുന്നു. അതിനാൽത്തന്നെ മരണസംഖ്യ ഇനിയും ഉയരാമെന്ന് അധികൃതർ വെളിപ്പെടുത്തി. ബലൂച് ലിബറേഷൻ ആർമി പ്രവർത്തകനാണ് ചാവേറായി എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തതായി ക്വറ്റ ഡിവിഷണൽ കമ്മീഷണർ വ്യക്തമാക്കി.

സ്വാതന്ത്ര്യത്തിനും പ്രാദേശികവിഭവങ്ങളുടെ നിയന്ത്രണത്തിനുമുള്ള ആവശ്യങ്ങളാൽ പ്രവിശ്യയിൽ അടുത്തിടെ മാരകമായ ആക്രമണങ്ങൾ വർധിച്ചുവരികയാണ്. സ്ഫോടനത്തിൽ ചാവേർ ബോംബർ ഉൾപ്പെടെ കുറഞ്ഞത് 25 പേർ കൊല്ലപ്പെട്ടതായും 50 ഓളം പേർക്ക് പരിക്കേറ്റതായും സിറ്റി കമ്മീഷണർ പറഞ്ഞു.

6-8 കിലോഗ്രാം സ്ഫോടകവസ്തുക്കളുമായി എത്തിയ ചാവേറാണ് സ്ഫോടനം നടത്തിയതെന്നും മരിച്ചവരിലും പരിക്കേറ്റവരിലും സാധാരണക്കാരും സൈനികരും ഉൾപ്പെടുന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ബലൂച് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News