Friday, January 24, 2025

പാക്കിസ്ഥാനിൽ നിർബന്ധിച്ച് മതം മാറ്റിയ ക്രിസ്ത്യൻ പെൺകുട്ടി തടവിൽനിന്ന് രക്ഷപെട്ടു

പാക്കിസ്ഥാനിൽ നിർബന്ധിച്ച് മതം മാറ്റിയ ക്രിസ്ത്യൻ പെൺകുട്ടി തടവിൽനിന്ന് രക്ഷപ്പെട്ടു. മുസ്‌കാൻ സൽമാൻ എന്ന പെൺകുട്ടിയെ സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലെ ടാൻഡോ ഗുലാം അലി പട്ടണത്തിലെ അവളുടെ വീട്ടിൽനിന്ന് മാർച്ച് 11 ന് ഒരു മുസ്ലിം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് അവളെ നിർബന്ധിച്ച് മതം മാറ്റി ഇസ്ലാം മതം സ്വീകരിപ്പിക്കുകയും പെൺകുട്ടിയുടെ ഇഷ്ടത്തിനു വിരുദ്ധമായി അവളെ വിവാഹം കഴിക്കുകയുമായിരുന്നു.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കുടുംബം പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ, അവൾക്ക് 19 വയസ്സുണ്ടെന്നും ഇസ്ലാം മതം സ്വീകരിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് അലിയെ വിവാഹം കഴിച്ചതെന്നും പ്രതിയായ അലി അവളെക്കൊണ്ട് നിർബന്ധിച്ച് സമ്മതിപ്പിക്കുകയായിരുന്നു എന്നും പെൺകുട്ടിയുടെ കുടുംബം പറയുന്നു. സിന്ധ് പ്രവിശ്യയിൽ, വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 ആണ്. 25 നും 27 നുമിടയിൽ പ്രായമുള്ള അലി, മുസ്‌കാനെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുകയും കുറ്റകൃത്യത്തിന് നിയമപരമായ മറയായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും ചെയ്തുവെന്നും പെൺകുട്ടിയുടെ പിതാവ് സൽമാൻ മസിഹ് പറഞ്ഞു.

അലിയിൽനിന്ന് രക്ഷപെട്ട മുസ്‌കാൻ വീട്ടിൽ തിരിച്ചെത്തി. പെൺകുട്ടിയെ തിരികെ കൊണ്ടുവരാൻ അലി കഴിയുന്നതെല്ലാം ചെയ്‌തെങ്കിലും അലിയിൽനിന്ന് പെൺകുട്ടിയെ സംരക്ഷിക്കാൻ മസിഹ് കറാച്ചി ആസ്ഥാനമായുള്ള ക്രിസ്ത്യൻ അറ്റോർണി ലൂക്ക് വിക്ടറിന്റെ സഹായം തേടി.

Latest News