Monday, November 25, 2024

ഹമാസിനെ തള്ളി പലസ്തീൻ; പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ മാത്രമാണ് പലസ്തീൻ ജനതയുടെ ഏക പ്രതിനിധി എന്ന് പ്രസിഡന്റ്

ഹമാസ് പലസ്തീൻ ജനതയുടെ പ്രതിനിധിയല്ലെന്നു പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഔദ്യോഗിക വാർത്താ എജൻസിയായ വഫയാണ് പ്രസിഡന്റിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. വെനസ്വലേൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുമായുള്ള ഫോൺ സംഭാഷണത്തിലാണ് മഹബൂസ് അബ്ബാസ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം.

പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ മാത്രമാണ് പലസ്തീൻ ജനതയുടെ ഏക പ്രതിനിധിയെന്നും മഹമൂദ് അബ്ബാസ് വ്യക്തമാക്കി. ഇരുവശത്തും സാധാരണക്കാരെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നു പറഞ്ഞ അദ്ദേഹം ഇരുവശത്തുമുള്ള സാധാരണക്കാരെയും തടവുകാരെയും തടവുകാരെയും മോചിപ്പിക്കാൻ ആഹ്വാനം ചെയ്തതായും വാർത്താ എജൻസി റിപ്പോർട്ട് ചെയ്തു.

ഗാസ മുനമ്പിലെ നിലവിലെ സാഹചര്യം പ്രസിഡന്റ് നിക്കോളാസ് മഡൂറോയും മഹബൂസ് അബ്ബാസും ചർച്ച ചെയതതായി വെനസ്വേലൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അടിയന്തര വെടിനിർത്തലിനും മാനുഷിക സഹായ ഇടനാഴി സ്ഥാപിക്കാനും അന്താരാഷ്ട്ര നിയമസാധുതയിലേക്ക് മടങ്ങാനും ഇരുപക്ഷത്തോടും ആവശ്യപ്പെടുമെന്നും ഇരു നേതാക്കളും സമ്മതിച്ചതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പലസ്തീൻ ജനതയ്ക്കായി മാനുഷിക സഹായം എത്തിക്കുമെന്നും വെനസ്വലേൻ പ്രസിഡന്റ് അറിയിച്ചു.

Latest News