ഗർഭിണിയായ കുടിയേറ്റക്കാരിയെ കൊലപ്പെടുത്തി പാലസ്തീൻ തീവ്രവാദികൾ. ബുധനാഴ്ച വൈകുന്നേരം അധിനിവേശ വെസ്റ്റ് ബാങ്കിലെ റോഡിലൂടെ ഭർത്താവിനൊപ്പം കാറിൽ സഞ്ചരിച്ച യുവതിക്കുനേരെ ഒരു പലസ്തീൻ അക്രമി വെടിയുതിർക്കുകയായിരുന്നു. ഒൻപതു മാസം ഗർഭിണിയായ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ മാത്രമേ ഡോക്ടർമാർക്ക് രക്ഷിക്കാനായുള്ളൂ.
യുവതിയുടെ മരണശേഷം മണിക്കൂറുകൾക്കകംതന്നെ ഇസ്രായേൽ സൈന്യം യുവതിയുടെ മരണത്തിനു കാരണക്കാരായവരെ തിരിച്ചാക്രമിച്ചു. തമൂണിലെ ഒരു കെട്ടിടത്തിൽവച്ച് അഞ്ച് ഭീകരരെ ആക്രമിക്കുകയും ആറാമനെ അറസ്റ്റ് ചെയ്തതായും ഇസ്രയേലി സൈന്യം പ്രസ്താവനയിൽ പറഞ്ഞു.