Saturday, April 19, 2025

പാന്‍-ആധാര്‍ കാര്‍ഡുകള്‍ മാര്‍ച്ച് 31 ന് മുമ്പ് ബന്ധിപ്പിക്കണം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ മരവിപ്പിക്കുമെന്ന് അറിയിപ്പ്. ഇതുവരെ പാന്‍-ആധാര്‍ കാര്‍ഡുകള്‍ തമ്മില്‍ ലിങ്ക് ചെയ്യാത്തവര്‍ക്കെതിരെയാണ് നടപടി. മാര്‍ച്ച് 31 നകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം.

പാന്‍ ബന്ധിപ്പിക്കുന്നിനു ആദ്യം നല്‍കിയ സമയപരിധി കഴിഞ്ഞ മാര്‍ച്ചില്‍ പൂര്‍ത്തിയായിരുന്നു. പിന്നാലെ ഇതിനായി 1000 രൂപ പിഴ ചുമത്തി. നിലവില്‍ പിഴ തുക അടച്ചാല്‍ മാത്രമാണ് അധാര്‍-പാന്‍ കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കുകയുള്ളു.

അതേസമയം, കാര്‍ഡുകള്‍ തമ്മില്‍ ലിങ്ക് ചെയ്തോയെന്ന് അറിയാന്‍ ഉപഭോക്താക്കള്‍ക്ക് www.incometax.gov.in എന്ന വെബ്സൈറ്റ് ക്രമീകരിച്ചിട്ടുണ്ട്. വെബ്സൈറ്റ് തുറന്ന് ലിങ്ക് ആധാര്‍ സ്റ്റാറ്റസ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് പാന്‍, ആധാര്‍, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി ഇരു കാര്‍ഡുകളും തമ്മില്‍ ലിങ്ക് ചെയ്യാവുന്നതാണ്. എന്നാല്‍
ആധാര്‍-പാന്‍ രേഖകളിലെ പേരുകള്‍ ഒരുപോലെ ആയിരിക്കണം.

Latest News