Sunday, November 24, 2024

പാരാലിമ്പിക്‌സ്‌: 20 മെഡലുകളുമായി ചരിത്രം കുറിച്ച് ഇന്ത്യൻ കായിക താരങ്ങൾ

പാരീസ് പാരാലിമ്പിക്‌സിൽ 20 മെഡലുകൾ ഇന്ത്യയുടെ പേരിനോട് ചേർത്തു വച്ച് കായിക താരങ്ങൾ. മൂന്ന് സ്വർണവും ഏഴ് വെള്ളിയും 10 വെങ്കലവുമായി ആകെ 20 മെഡലുകളാണ് ഇതുവരെ വിവിധ മത്സരങ്ങളിൽ നിന്നായി താരങ്ങൾ നേടിയത്. ആദ്യമായി ആണ് ഗെയിംസിന്റെ ചരിത്രത്തിൽ ഇത്രയും മെഡലുകൾ ഇന്ത്യ സ്വന്തമാക്കുന്നത്.

കഴിഞ്ഞ തവണ ടോക്കിയോയിൽ നിന്ന് നേടിയ 19 മെഡലുകളായിരുന്നു (അഞ്ച് സ്വർണം, എട്ട് വെള്ളി, ഏഴ് വെങ്കലം) ഏറ്റവും മികച്ച പ്രകടനം. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ 249.7 പോയിന്റോടെ സ്വർണ്ണം നേടിക്കൊണ്ട് അവനി ലെഖ്രയായിരുന്നു ഇന്ത്യയുടെ മെഡൽ വേട്ടയുടെ അക്കൗണ്ട് തുറന്നത്. ഇതേ വിഭാഗത്തിൽ ഇന്ത്യയുടെ മോന അഗർവാൾ വെങ്കലവും നേടി. പുരുഷവിഭാഗം ബാഡ്മിന്റൺ സിംഗിൾസ് വിഭാഗത്തിലായിരുന്നു ഇന്ത്യയുടെ രണ്ടാം സ്വർണം. ഇംഗ്ലണ്ടിന്റെ ഡാനിയൽ ബെതലിനെ കീഴടക്കി നിതീഷ് ആണ് രണ്ടാം സ്വർണ്ണം കരസ്ഥമാക്കിയത്.

ഷൂട്ടിങ്ങിലും അത്‍ലറ്റിക്സിലും ബാഡ്മിന്റണിലുമായാണ് ഇന്ത്യയുടെ ഏഴ് വെള്ളി മെഡലുകൾ. ശീതൾ ദേവി, രാകേഷ് കുമാർ (അമ്പെയ്‌ത്ത് മിക്‌സെഡ് ടീം), നിത്യ ശിവൻ (ബാഡ്മിന്റൺ സിംഗിൾസ് എസ്എച്ച്6), ദീപ്തി ജീവാഞ്ജി (400 മീറ്റർ ടി20), മാരിയപ്പൻ തങ്കവേലും (ഹൈജമ്പ് ടി64), സുന്ദർസിങ് ഗുർജാർ (ജാവലിൻ ത്രൊ എഫ്46), മോന അഗർവാൾ (വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്എച്ച്1), പ്രീതി പാൽ (വനിതകളുടെ 100,200 മീറ്റർ ടി35), റുബുനി ഫ്രാൻസിസ് (വനിതകളുടെ പി2 10 മീറ്റർ എയർ പിസ്റ്റൾ എസ്എച്ച്1), മനീഷ രാംദാസ് (ബാഡ്മിന്റൺ വനിത സിംഗിൾസ് എസ്‌യു5) എന്നിവർ ആണ് വെങ്കലം നേടിയവർ.

 

Latest News