Monday, April 7, 2025

സൂര്യന് അടുത്തെത്താൻ വെമ്പി പാർക്കർ: ചരിത്ര നിമിഷത്തിനായി കാത്തിരുന്ന് ലോകം

നാസ വിക്ഷേപിച്ച സൗരദൗത്യമായ പാർക്കർ സോളർ പ്രോബ് അതിന്റെ ഏറ്റവും പ്രധാനമായ പ്രയാണം ഇന്ന് നടത്തും. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5 നു ശേഷമായിരിക്കും സൂര്യന്റെ ഏറ്റവും അടുത്തുകൂടെ പാർക്കർ കടന്നുപോകുന്നത്. സൂര്യനിൽ നിന്ന് 61 ലക്ഷം കിലോമീറ്ററിൽ താഴെ ദൂരത്തിൽ കൂടെയായിരിക്കും പാർക്കർ കടന്നുപോകുക.

സൂര്യന്റെ ബാഹ്യ അന്തരീക്ഷമായ കൊറോണയിലൂടെ ആയിരിക്കും പാർക്കർ സഞ്ചരിക്കുക. 1400 ഡിഗ്രി സെൽഷ്യസ് താപനില അതിജീവിസിച്ചുകൊണ്ട് പാർക്കർ നടത്തുന്ന ഒരു സാഹസിക സഞ്ചാരമായി ആണ് ഇതിനെ ലോകം വീക്ഷിക്കുന്നത്. നാലര ഇഞ്ച് കനത്തിൽ തയാറാക്കിയ കാർബൺ കോംപസിറ്റ് കവചം താപപ്രതിരോധം നൽകും എന്ന പ്രതീക്ഷയിലാണ് നാസ.

സൂര്യന്റെ അന്തരീക്ഷമായ കൊറോണ, സൗരവാതങ്ങൾ, നക്ഷത്രങ്ങളുടെ സവിശേഷതകൾ എന്നിവയെ കുറിച്ച് പഠിക്കുക എന്ന ലക്ഷ്യവുമായി ആണ് പാർക്കർ വിക്ഷേപിച്ചത്. നാസയുടെ ഏറ്റവും ശേഷിയുള്ള റോക്കറ്റുകളിലൊന്നായ ഡെൽറ്റഫോറാണു പാർക്കറിനെ അതിന്റെ ബ്രാഹ്മണ പഥത്തിൽ എത്തിച്ചത്. ചൊവ്വയിൽ പോകാൻ വേണ്ടതിന്റെ 55 ഇരട്ടി ഊർജം പാർക്കറിന്റെ വിക്ഷേപണത്തിനു വേണ്ടി വന്നു.

ഇതിനു മുൻപ് 21 തവണ സൂര്യനരികിൽ എത്താൻ ഈ ദൗത്യത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഇത്രയും അടുത്തെത്താൻ കഴിഞ്ഞിരുന്നില്ല. 2018 ഓഗസ്റ്റിൽ വിക്ഷേപിക്കപ്പെട്ട ദൗത്യത്തിന് ഇനി ഒരു വർഷം കൂടിയെ കാലാവധി അവശേഷിക്കുന്നുള്ളൂ.

Latest News