Monday, November 25, 2024

പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് റെയില്‍വേ മന്ത്രാലയം

പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് റെയില്‍വേ മന്ത്രാലയം. കോവിഡ് കാലത്ത് കൂട്ടിയ നിരക്കാണ് കുറച്ചത്. അതായത് കോവിഡ് കാലത്തിന് മുന്‍പുണ്ടായിരുന്ന ടിക്കറ്റ് നിരക്കുകളിലേക്ക് മടങ്ങി. ടിക്കറ്റ് നിരക്ക് 45 മുതല്‍ 50 ശതമാനം വരെ കുറയും. സ്ഥിരം യാത്രക്കാരെ സംബന്ധിച്ച് ആശ്വാസം നല്‍കുന്ന പ്രഖ്യാപനമാണ് ഉണ്ടായത്. പുതിയ ടിക്കറ്റ് നിരക്ക് ഉടന്‍ നിലവില്‍ വരും.

കോവിഡ് കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വെ മന്ത്രാലയം നിര്‍ത്തിവെച്ചിരുന്നു. കോവിഡിന് ശേഷം പാസഞ്ചര്‍ ട്രെയിനുകള്‍ തിരിച്ചുവന്നെങ്കിലും എക്‌സ്പ്രസ് ട്രെയിനുകളുടെ അതേ നിരക്കാണ് ഈടാക്കിയിരുന്നത്. എന്നാലിപ്പോള്‍ കോവിഡിന് മുന്‍പുള്ള നിരക്കിലേക്ക് തിരികെപ്പോകാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. പഴയ നിരക്കിലേക്ക് മടങ്ങിപ്പോകണമെന്ന് ജനപ്രതിനിധികളും വിവിധ സംഘടനകളും ഏറെനാളായി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

 

Latest News