മെൽ ഗിബ്‌സന്റെ ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ എന്ന സിനിമയുടെ തുടർച്ചയായ ‘ദി റെസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്’ എന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റിൽ ഇറ്റലിയിൽ ആരംഭിക്കുമെന്ന് റോമിലെ സിനിസിറ്റ സ്റ്റുഡിയോയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മാനുവേല കാസിയാമനി പറഞ്ഞു. ഇറ്റാലിയൻ പത്രമായ ഇൽ സോൾ 24 ഓറിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജിം കാവിസെലിനെ ജീസസ് ആയി വേഷമിടാൻ തിരിച്ചുകൊണ്ടുവരാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ആദ്യചിത്രം പുറത്തിറങ്ങി 20 വർഷത്തിലേറെയായതിനാൽ കാവിസെലിൽ സി ജി ഐ ഡീ-ഏജിംഗ് പോലുള്ള ചില സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടിവരുമെന്നും മെൽഗിബ്സൺ പറഞ്ഞു. 2004 ൽ പുറത്തിറങ്ങിയ ‘ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ ചിത്രം അമേരിക്കയിൽ മാത്രം 370 മില്യൺ ഡോളർ കളക്ഷൻ നേടിയിരുന്നു.