ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റായ ആമസോണില്‍ പാസ് കീ അവതരിപ്പിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും ഉപയോക്താക്കള്‍ക്ക് ലോഗിന്‍ പ്രക്രിയ എളുപ്പമാക്കുന്നതിനുമായാണ് പുതിയ പാസ് കീ സവിശേഷത. നേരത്തെ മൈക്രൊസോഫ്റ്റ്, ഗൂഗിള്‍, ആപ്പിള്‍, വാട്ട്സ്ആപ്പ് എന്നിവയ്ക്ക് പിന്നാലെയാണ് ആമസോണിലും പാസ് കീ അവതരിപ്പിക്കുന്നത്.
എന്താണ് പാസ് കീ?
ഓണ്‍ലൈന്‍ അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യുന്നതിന് പാസ് വേഡിനു പകരം ഉപയോഗിക്കുന്ന സംവിധാനമാണ് പാസ് കീ. ഇത് ഒരു തവണ പ്രക്രിയയാണ്. പാസ് കീ സെറ്റ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് പാസ് വേഡ് ഓർത്തിരിക്കേണ്ട കാര്യമില്ല, ഒ.ടി.പി സംവിധാനവും ഒഴിവാക്കാനാകും.
ഫിംഗർപ്രിന്റ്, ഫെയ്സ് ഐ.ഡി എന്നിവ ഉപയോഗിച്ചാണ് പാസ് കീ വഴിയുള്ള ലോഗിന്‍ സാധ്യമാകുന്നത്. ബയോമെട്രിക്ക് സംവിധാനങ്ങളില്ലാത്ത സ്മാർട്ട്ഫോണാണെങ്കില്‍ സ്ക്രീന്‍ ലോക്ക് പാറ്റേണ്‍ അല്ലെങ്കില്‍ നമ്പർ ഉപയോഗിച്ച് പാസ് കീ സെറ്റ് ചെയ്യാനാകും. ഐ.ഒ.എസിലാണ് ആദ്യം ഈ സവിശേഷത ലഭ്യമാകുക. ആന്‍ഡ്രോയ്ഡില്‍ വൈകാതെ പാസ് കീ സംവിധാനമെത്തുമെന്നും ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.