Tuesday, February 25, 2025

ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി പ്രാർഥിച്ച് ജെമെല്ലി ആശുപത്രിയിലെ രോഗികളും ജീവനക്കാരും

ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ പാപ്പയ്ക്കുവേണ്ടി ദിവ്യകാരുണ്യ ആരാധന നടത്തിയും വിശുദ്ധ കുർബാന അർപ്പിച്ചും ജെമെല്ലി ആശുപത്രിയിലെ രോഗികളും ജീവനക്കാരും. റോം രൂപതയുടെ വികാരി ജനറൽ കർദിനാൾ ബൽദാസാരെ റെയ്‌ന, മാർപാപ്പയോടുള്ള ഇറ്റാലിയൻ ബിഷപ്പുമാരുടെ ഐക്യദാർഢ്യം അറിയിച്ചും അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചും പുറത്തിറക്കിയ പ്രസ്താവനയെത്തുടർന്നാണ് പരിശുദ്ധ പിതാവിനുവേണ്ടി എല്ലാവരും പ്രാർഥനയിൽ ഒന്നിച്ചത്.

“സമൂഹപ്രാർഥന എത്ര വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി, എല്ലാ ഇടവകകളോടും സമൂഹങ്ങളോടും ഒരു മണിക്കൂർ നിശ്ശബ്ദ ആരാധനയിൽ ചെലവഴിക്കാൻ ഞങ്ങൾ അഭ്യർഥിക്കുന്നു” – കർദിനാൾ ബൽദാസാരെ പ്രസ്താവനയിൽ വ്യക്തമാക്കി.

ഫ്രാൻസിസ് പാപ്പയുടെ പൂർണ്ണമായ രോഗശാന്തിക്കായി, ഫെബ്രുവരി 24 മുതൽ ജെമെല്ലി ആശുപത്രിയിലെ സെന്റ് ജോൺ പോൾ രണ്ടാമൻ ചാപ്പലിൽ എല്ലാ ദിവസവും ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധനയും തുടർന്ന് ദിവ്യബലിയും നടത്തുന്നുണ്ട്. കൂടാതെ, റോമൻ സമയം 4.30 ന്, ആശുപത്രിക്കു പുറത്തുള്ള വി. ജോൺ പോൾ രണ്ടാമന്റെ രൂപത്തിനുമുന്നിൽ ജപമാല ചൊല്ലി പ്രാർഥിക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News