മതവിദ്വേഷ കേസില്‍ പി.സി ജോര്‍ജ്ജ് റിമാന്‍ഡില്‍. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. 14 ദിവസത്തേക്കാണ് പി.സി ജോര്‍ജ്ജിനെ റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡിന് ഉത്തരവിട്ട സാഹചര്യത്തില്‍ പി.സി ജോര്‍ജ്ജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ ജാമ്യം കോടതി നേരത്തെ റദ്ദാക്കിയത്. പിന്നാലെ പി.സി ജോര്‍ജ്ജിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ശേഷം തിരുവനന്തപുരം എആര്‍ ക്യാമ്പിലാണ് ജോര്‍ജ്ജ് കഴിഞ്ഞത്. രാവിലെ ആശുപത്രിയിലെത്തിച്ച് ആരോഗ്യനില പരിശോധിച്ച ശേഷം ജോര്‍ജ്ജിനെ കോടതിയിലെത്തിച്ചു.
മജിസ്ട്രേറ്റിന്റെ ചേംബറിന് മുന്നില്‍ രാവിലെ ഏഴരയോടെയായിരുന്നു ജോര്‍ജ്ജിനെ ഹാജരാക്കിയത്. ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. നേരത്തെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാലാണ് ജാമ്യം ലഭിക്കാതിരുന്നത്.
അറസ്റ്റിന് പിന്നിലെ ഉദ്ദേശ്യശുദ്ധി
പി.സി. ജോര്‍ജ്ജിനോട് സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ട നീതിയാണെന്ന് ആവര്‍ത്തിച്ച് ബിജെപി രംഗത്തെത്തി്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പി.സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യണമെന്ന് വാക്ക് നല്‍കിയത് പോലെയാണ് സര്‍ക്കാരിന്റെ നീക്കമെന്നും ബിജെപി ആരോപിച്ചു. ജോര്‍ജ്ജിനെതിരായ നടപടി തിരക്കഥ തയ്യാറാക്കിയതിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.
തൃക്കാക്കരയിലെ 20 ശതമാനം വോട്ട് ലക്ഷ്യം വെച്ച് സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് പി.സി ജോര്‍ജ്ജിന്റെ അറസ്റ്റിന് പിന്നില്‍. അദ്ദേഹം വര്‍ഗീയ പ്രീണന രാഷ്ട്രീയത്തിന്റെ ബലിയാടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇത് സര്‍ക്കാരിന്റെ പ്രതികാരബുദ്ധിയോ
പി.സി. ജോര്‍ജിനോട് സര്‍ക്കാരിന് പ്രതികാരബുദ്ധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് മകന്‍ ഷോണ്‍ ജോര്‍ജ് വാദിക്കുന്നത്. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവേ എന്തിനാണ് ജോര്‍ജിനെ റിമാന്റ് ചെയ്തതെന്നാണ് ഷോണിന്റെ ചോദ്യം. ഒരു മണിക്കൂറെങ്കിലും പിസിയെ ജയിലിലിട്ട് ആരെയോ ബോധ്യപ്പെടുത്താനാണ് പിണറായി ശ്രമിച്ചതെന്നും വ്യക്തമായ പ്രീണനമാണിതെന്നും ഷോണ്‍ പറഞ്ഞു.
വ്യക്തമായ പ്രീണനം
വെറും 35 മിനിറ്റുള്ള പ്രസംഗത്തിലെ കുറച്ച് ഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ആനുകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പിസി സംസാരിച്ചത്. അദ്ദേഹം പരാമര്‍ശിച്ച സംഭവങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകളും നിലവിലുണ്ട്. യഥാര്‍ത്ഥത്തില്‍ പിസി പറഞ്ഞ കാര്യങ്ങള്‍ മുസ്ലീം സമുദായത്തിനാകെ എതിരാണെന്ന് വരുത്തി തീര്‍ത്താനാണ് മതതീവ്രവാദ സംഘടനകളും മാധ്യമങ്ങളും ശ്രമിക്കുന്നത്.
ഇതിനും മുമ്പേ അറസ്റ്റിലാകേണ്ടവര്‍ കേരളത്തിലില്ലേ?
പി.സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് അറസ്റ്റിലാകേണ്ട നിരവധിയാളുകള്‍ കേരളത്തിലില്ലേ? ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വംശഹത്യ നടത്തുമെന്ന് മുദ്രാവാക്യം വിളിച്ച ഒരു കുട്ടിയേയോ രക്ഷിതാക്കളെയോ ആ കുട്ടിയെ കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചവരെയോ നിയമത്തിന് മുന്നിലെത്തിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. പി.സി ജോര്‍ജ്ജിനോട് മാത്രം കാണിക്കുന്ന നടപടി അങ്ങേയറ്റം നീതിനിഷേധമെന്നേ പറയാനാകൂ. ഇരട്ടനീതിയാണ് ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് പറയാതെവയ്യ.
നമ്മുടെ നാട്ടില്‍ ഭീകരവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഈ തിരക്കില്ല. അഭിപ്രായ സ്വാതന്ത്രത്തിനുവേണ്ടി നിലകൊള്ളുന്നു എന്നു പറയുന്ന പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് രാജ്യദ്രോഹ മുദ്രാവാക്യം അടക്കം വിളിച്ചാല്‍ തെറ്റില്ല എന്നാണ് ഇത്രയുംകാലം എടുത്ത നിലപാട്. എന്നാല്‍ പിസി ജോര്‍ജിന്റെ കാര്യത്തില്‍ അത് ബാധകമല്ല എന്നാണ് പറയാതെ പറയുന്നത്.
കുറേ പേരെ പ്രീണിപ്പിക്കാനുള്ള നീക്കമാണ് പിണറായി സര്‍ക്കാന്‍ നടത്തുന്നത് എന്നു വേണം മനസിലാക്കാന്‍. വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ ഈ ആകാംക്ഷയൊന്നും പോലീസിന് കണ്ടില്ല. ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കേരളത്തിലെ എയര്‍പോര്‍ട്ടിലൂടെയാണ് ഒരു സിനിമാ നടന്‍ ദുബായ്ക്ക് പോയത്. അതും തടയാന്‍ പോലീസിനായില്ല. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നോക്കുന്നത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമെന്നേ പൊതുസമൂഹം കരുതുന്നുള്ളു.
വോട്ടുബാങ്കും ലക്ഷ്യം
വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ള നടപടിയാണ് പി.സി ജോര്‍ജ്ജിന്റെ കാര്യത്തില്‍ സ്വീകരിച്ചതെന്നു വേണം മനസിലാക്കാന്‍. രാജ്യദ്രോഹികള്‍ക്കും ഭീകരവാദികള്‍ക്കും മാത്രമേ ഈ നടപടിയില്‍ സന്തോഷം ലഭിക്കുകയുള്ളൂ. അത്തരക്കാര്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പി.സി ജോര്‍ജ്ജിനെ പിടിച്ച് അകത്തിടാമെന്ന് പോപ്പുലര്‍ ഫ്രണ്ടിന് നല്‍കിയ ഉറപ്പാണിതെന്നും ആക്ഷേപമുണ്ട്.