ലെയ്ന്‍ ട്രാഫിക് ലംഘനത്തിന് പിഴ ഈടാക്കാന്‍ ഗതാഗതവകുപ്പിന് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച പ്രഖ്യാപനം ഗതാഗത കമ്മീഷണര്‍ എസ്. ശ്രീജിത്ത് നടത്തി. 1000 രൂപയാണ് പിഴത്തുകയായി നിയമലംഘകരില്‍ നിന്നും ഈടാക്കുക.
സംസ്ഥാനത്ത് 37-ഓളം കേസുകളാണ് ലെയ്ന്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗതാഗതവകുപ്പ് നടത്തിയ ബോധവല്ക്കരണത്തില് ആയിരത്തിലേറെ കേസുകളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങള്‍ തടയുന്നതിനുളള നടപടികള്‍ നടപ്പാക്കാന്‍ ഈ വാരം ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ലെയ്ന്‍ നിയമങ്ങളും കര്‍ശനമാക്കുന്നതെന്നാണ് ഗതാഗത കമ്മീഷണറുടെ വിശദീകരണം.
ലെയ്ന്‍ ട്രാഫിക് നിയമങ്ങള്‍
* നാലുവരി/ ആറുവരിപ്പാതകളില്‍ വലിയ വാഹനങ്ങള്‍, ഭാരം കയറ്റിയ വാഹനങ്ങള്‍, വേഗം കുറഞ്ഞ വാഹനങ്ങള്‍ എന്നിവ റോഡിന്റെ ഇടതു വശം ചേര്‍ന്നു മാത്രമേ പോകാവൂ.
* റോഡിന്റെ ഇടതുവശത്ത് അനധികൃത പാര്‍ക്കിങ് പാടില്ല
* വലതുവശത്തെ ട്രാക്ക് നിശ്ചിതവേഗത്തില്‍ പോകുന്നവര്‍ക്കും മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാനും മാത്രം.
*റോഡിന്റെ വലതു വശത്തെ ലെയ്നില്‍ ഒരു കാരണവശാലും വാഹനം നിര്‍ത്തിയിടരുത്.
*ലെയ്ന്‍ മാറുമ്പോള്‍ സിഗ്നലുകള്‍ ഉപയോഗിക്കുക.