Thursday, May 15, 2025

അമേരിക്കയിലേക്ക് നിയമവിരുദ്ധ കുടിയേറ്റ ശ്രമങ്ങള്‍ ഏറുന്നു

നിയമ വിരുദ്ധ കുടിയേറ്റങ്ങള്‍ക്കെതിരെ ശകതമായ നിയമം ഉളളപ്പോഴും അമേരിക്കയിലേക്ക് നിയമവിരുദ്ധ കുടിയേറ്റ ശ്രമങ്ങള്‍ ഏറിവരുന്നതായി റിപ്പോര്‍ട്ട്. ലോകമെമ്പാടും നിന്നും അമേരിക്കയിലേക്ക് കുടിയേറാന്‍ ആളുകള്‍ എത്തുന്നുണ്ട്.

ട്രെയിനുകളിലും ബസുകളിലുമായി ദിനവും പതിനായിരത്തില്‍ അധികം പേര്‍ മെക്സിക്കോ അതിര്‍ത്തിയിലെത്തുന്നു. അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള മതിലിലും വേലികളിലും വിടവ് കണ്ടെത്തി ഇഴഞ്ഞു കയറുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

എന്നാല്‍ വൈറ്റ് ഹൗസ് ഇത് നിഷേധിച്ചു. അനധികൃത കുടിയേറ്റം കര്‍ശനമായി നേരിടുമെന്നാണ് അധികൃതര്‍ പറയുന്നത്.

 

Latest News